കുറ്റ്യാടി : പെട്രോൾ, ഡീസൽ വില വർദ്ധനയ്ക്കെതിരെ പ്രവാസി കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടി പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് പി.സുബൈർ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഹാഷിം നമ്പാടൻ, ഇ.എം അസ്ഹർ, മുനീർ ചാരുമ്മൽ ,കെ.ടി റിജിൽ, പി.റബാഹ്, ഷബീർ കേളോത്ത് എന്നിവർ പ്രസംഗിച്ചു.