കോഴിക്കോട്: ലോക്ക് ഡൗണിൽ വരുമാനം നിലച്ച് ദുരിതമനുഭവിക്കുന്ന കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ഓട്ടോ - ടാക്സി തൊഴിലാളികൾക്ക് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് കരുതൽ സ്പർശം വായ്പാ പദ്ധതി ആരംഭിച്ചു.
ഓട്ടോ ഡ്രൈവറായ സുധീറിന് വായ്പാ തുക നല്‍കിക്കൊണ്ട് കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ്ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. വസീഫ് അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ, ഡയറക്ടർമാരായ നാസർ കൊളായി, എ.സി. നിസാർ ബാബു, സെക്രട്ടറി കെ. ബാബുരാജ്, ജോണി ഇടശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.