darna
പെട്രോൾ വില വർദ്ധന; കോൺഗ്രസ് എസ് വടകര ഹെഡ് പോസ്റ്റാപ്പീസിനു മുന്നിൽ നടത്തിയ ധർണ്ണ പി സോമശേഖരൻ ഉദ്ഘാടനം ചെയ്തപ്പോൾ

വടകര: പെട്രേൾ ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് (എസ്) സംസ്ഥാന വ്യാപകമായി കേന്ദ്ര ഗവർമെൻ്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.വടകര ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ ഹെഡ് പോസ്റ്റാപ്പീസിനു മുന്നിൽ കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറി പി.സോമശേഖരൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് വി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.ബാബു പറമ്പത്ത്, എം.കെ.കുഞ്ഞിരാമൻ, ടി രാധാകൃഷ്ണൻ ,വടകര രാഘവൻ, വി. രഞ്ജിത്ത്, കെ.കെ ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.