കോഴിക്കോട് : കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (എച്ച്.എം.എസ്) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് അഡ്വ. ആനി സ്വീറ്റിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഓൺലൈൻ മീറ്റിംഗിൽ ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ,വർക്കിംഗ് പ്രസിഡന്റ് കെ.കെ.കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി ഒ.പി. ശങ്കരൻ, പി.വി.തമ്പാൻ, കരുവാൻ കണ്ടി ബലൻ, വി.പി.വർക്കി, ഐ.എ.റപ്പായി, മനോജ് ഗോപി ,എ രാമചന്ദ്രൻ ,പേരൂർ ശശി, ചന്ദ്രൻ നായർ, എം പി.അജിത, എൻ കെ വത്സൻ, പി.എം നാണു, കൊഴുക്കല്ലൂർ ഭാസ്‌ക്കരൻ ഒ ഇ കാസിം, പി.ഉണ്ണികൃഷ്ണൻ, കെ.എ ജമീൽ ,ടി എം ജോസഫ്, കെ.രവീന്ദ്രൻ, ജി മണിയൻ തുടങ്ങിയവർ പങ്കെടുത്തു.