ttt
അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി സ്‌കൂളിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി സ്‌കൂളിലെ എല്ലാ കുട്ടികൾക്കും അദ്ധ്യാപകർ പഠനസാമഗ്രികൾ സ്‌നേഹ സമ്മാനമായി നൽകി.

കോഴിക്കോട് കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.കൃഷ്ണകുമാരി വിതരണോദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പ്രബിനീഷ് കൊമ്മടത്ത് അദ്ധ്യക്ഷനായിരുന്നു. എ.ബൈജ, കെ.സി. അനൂപ് എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ ഒ.കെ. പുരുഷോത്തമൻ സ്വാഗതവും എം.പി.ടി.എ ചെയർപേഴ്‌സൺ പി.ടി.ഷബ്‌ന നന്ദിയും പറഞ്ഞു.