കുറ്റ്യാടി : സിമൻറ് കമ്പി, വില വർദ്ധനവിനെതിരെ സർക്കാർ നടപടി സ്വീകരിക്കുക, നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കൾക്ക് അടിസ്ഥാന വില നിശ്ചയിക്കുക, നിർമ്മാണമേഖയെ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൺക്ഷ്ൻ വർക്കേസ് ആൻഡ് സൂപ്പർവൈസേഴ്സ് (സി.ഡബ്ലു.എസ് എ)
അസോസിയേഷൻ കുറ്റ്യാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ജില്ല പ്രസിഡൻ്റ് ചന്ദ്രൻ പി.കെ.ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡൻ്റ് സതീശൻ പി. അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റി അംഗം ബാബുരാജ് ഇ.കെ.മുഖ്യ പ്രഭാഷണം നടത്തി. മേഖല കമ്മിറ്റി അംഗങ്ങളായ സതീശൻ എ,സന്തോഷ് പി.കെ, നാവത്ത് ബാലൻ എന്നിവർ പ്രസംഗിച്ചു.