പേരാമ്പ്ര: കൂരാച്ചുണ്ട് അങ്ങാടിയിലെ ബീഫ് സ്റ്റാളുകളിൽ ഉപഭോക്താക്കളിൽ നിന്ന് അമിത വില ഈടാക്കുന്നു എന്ന പരാതിയെ തുടർന്ന് ഭക്ഷ്യവകുപ്പ് കടകളിൽ പരിശോധന നടത്തുകയും കിലോ ബീഫിന് 320 രൂപ മാത്രമെ ഈടാക്കാൻ പാടുള്ളു എന്ന് നിർദ്ദേശിച്ചു.340 രൂപയാണ് കടക്കാർ ഈടാക്കിയിരുന്നത് .കോഴി ഇറച്ചിക്ക് കിലോക്ക് 140 രൂപക്ക് കൂടുതൽ വാങ്ങാൻ പാടില്ലെന്നും ചിക്കൻ സ്റ്റാളുകളിലും ബീഫ് സ്റ്റാളുകളിലും വിലവിവരപട്ടിക പ്രദർശിപ്പിക്കണമെന്നും മുന്നറിയിപ്പ് നൽകി. സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മറ്റിയുടെ പരാതിയെ തുടർന്നാണ് നടപടി.