കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് ശാഖയും കിംസ് അൽഷിഫ ഹോസ്പിറ്റൽ പെരിന്തൽമണ്ണയും ചേർന്ന് കോഴിക്കോട് ഐ.സി.എ.ഐ ഭവനിൽ വെച്ച് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ദിവാകരൻ ഉദ്ഘാടനം ചെയ്തു.ഐ.സി.എ.ഐ കോഴിക്കോട് ശാഖാ ചെയർമാൻ അരുൺ സുബ്രഹ്മണ്യൻ, സെക്രട്ടറി മുജീബ് റഹ്മാൻ,എം.കെ ട്രഷറർ സൂര്യ നാരായണൻ,മെബർ സച്ചിൻ ശശിധരൻ,കിംസ് അൽഷിഫ മാനേജർ ഷാക്കിർ എന്നിവർ പങ്കെടുത്തു. തിരുത്തിയാട് വാർഡ് ഡൊമിസൈൽ സെന്ററിന് കോഴിക്കോട് ഐ.സി.എ..ഐ നൽകിയ കൊവിഡ് സുരക്ഷ ഉപകരണങ്ങൾ വാർഡ് കൗൺസിലർക്ക് കൈമാറി.