fazil
അപകടത്തിൽ മരിച്ച മുഹമ്മദ് ഫാസിലും ,സഹോദരി ഫാസിലയും


കൊയിലാണ്ടി: ദേശീയപാതയിൽ ടാങ്കർ ലോറി ഇടിച്ച് സ്‌കൂട്ടറിലിടിച്ച് സഹോദരങ്ങൾ മരിച്ചു. മുചുകുന്ന് ഹിൽ ബസാർ ചെറുവത്ത് ഇമ്പിച്ചി അലി - റംല ദമ്പതികളുടെ മക്കളായ മുഹമ്മദ് ഫാസിൽ (26 ), ഫാസില (27) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വൈകീട്ട് മൂന്നരയോടെ കൊല്ലം ടൗണിലാണ് അപകടം. ഗുരുതരമായി പരിക്കറ്റ നിലയിൽ ഇരുവരെയും ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം അങ്ങാടിയിലെ പഴക്കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ സ്‌കൂട്ടറിൽ തിരിച്ചയുടൻ കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഷംനീർ ആണ് ഫാസിലയുടെ ഭർത്താവ്. മകൾ: ത്വഹിക്.