പുതുപ്പാടി : ലോക്ക് ഡൗണിന്റെ ഭാഗമായി ജീവിത ശൈലി രോഗപരിശോധന ( ഷുഗർ, പ്രഷർ ) നടത്തുന്നതിനായി സി.പി.എമ്മിന്റെ നേതൃത്വത്തിൽ സൗജന്യ മൊബൈൽ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി. സി.പി.എം ഇനങ്ങാപ്പുഴ ലോക്കൽ കമ്മിറ്റിയംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.വി.മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. സിസ്റ്റർ ഏലിയാമ്മ (മണി) ഫൗസിയ മനാഫ്, ഇ.ബിന്ദു എന്നിവർ നേതൃത്വം നൽകി.നവാസ് കിളയിൽ നന്ദി പറഞ്ഞു