ബാലുശ്ശേരി: യൂത്ത് കോൺഗ്രസ് യൂത്ത് കെയറിന്റെ ഭാഗമായി ഉണ്ണികുളം മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കരുമലയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ബഗീഷ് ലാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രജീഷ് ശിവപുരം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി അശ്വിൻ കുമാർ കരുമല, ടൗൺ യൂത്ത് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാസിത്ത്, മണ്ഡലം കോൺഗ്രസ് സെക്രട്ടറി രാജേഷ് കരുമല തുടങ്ങിയവർ പങ്കെടുത്തു.