കൂട്ടാലിട :കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നവജീവൻ എഡ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്. കോട്ടൂർ പഞ്ചായത്തിലെ പത്താം ക്ലാസിൽ പഠിയ്ക്കുന്ന മുഴുവൻ കുട്ടികൾക്കും നോട്ടുബുക്കുകൾ നൽകുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വാകയാട് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ എം.കെ.രാഘവൻ എം.പി നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഇ .ഗോവിന്ദൻ നമ്പീശൻ അദ്ധ്യക്ഷത വഹിച്ചു.സ്‌ക്കൂൾ മാനേജർ ഒ.എം .കൃഷ്ണകുമാർ ,പ്രിൻസിപ്പാൾ ഡോ: അബിദ, എച്ച് .എം.ബീന ,പി.ദിവാകരൻ ,ട്രസ്റ്റ് സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.