മുക്കം: പ്രായമായവർക്കും രോഗികൾക്കും വീടുകളിലെത്തി വാക്സിൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് അക്ഷയശ്രീ മുക്കം റിജിയിണൽ ഫെഡറേഷൻ ആവശ്യപ്പെട്ടു. ശിവദാസൻ കലൂർ അദ്ധ്യക്ഷത വഹിച്ചു.ശശി'വെണ്ണക്കോട്,​ എം.ഇ രാജൻ, കുട്ടികൃഷ്ണൻ തച്ചോലത്ത് ,എ.ഗോപിനാഥൻ, രാഗേഷ് കൊടിയ ങ്ങൽ എന്നിവർ സംബന്ധിച്ചു.

കിടപ്പുരോഗികൾക്കും പ്രായം ചെന്നവർക്കും വീടുകളിൽ വാക്സിനേഷൻ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് വയലിൽ മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ മുക്കം നഗരസഭ അധികൃതർക്കും മുക്കം സി.എച്ച്.സി മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.