കോഴിക്കോട് : മായനാട് ഗവ.ആശാഭവനിൽ താമസിപ്പിച്ചിരുന്ന രേവതി എന്ന തമിഴ്‌നാട് സ്വദേശിനിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടതായി ആശാ ഭവൻ അധികൃതർ അറിയിച്ചു. തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് അവരുടെ വിലാസം കണ്ടെത്തുകയും അച്ഛനമ്മമാരെ വിളിച്ചു വരുത്തി ഒപ്പം പറഞ്ഞുവിടുകയുമായിരുന്നു. സൂപ്രണ്ട് എ.പി.അബ്ദുൾ കരീം , പ്രൊജക്ട് മാനേജർ കെ.ധന്യ, മൾട്ടി ടാസ്‌ക് വർക്കർ പി.കെ.സജിനി എന്നിവർ പങ്കെടുത്തു.