ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വർഷം സുഭിക്ഷഗ്രാമം എന്ന പേരിൽ നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതികൾക്ക് തുടക്കമായി. പദ്ധതിയിൽ തെങ്ങുവളം ,ഇടവിള കിറ്റ്,വാഴക്കന്നുകൾ എന്നിവയുടെ വിതരണ ഉദ്ഘാടനം എം.എൽ.എ അഡ്വ. കെ. എം സച്ചിൻദേവ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. 1700 വനിതകൾക്ക് ഇടവിള കിറ്റുകൾ, 540 എസ്.സി വനിതകൾക്ക് വാഴക്കന്നുകൾ, 25000 ഗുണഭോക്താക്കൾക്ക് തെങ്ങ് വളം എന്നിവ സുഭിക്ഷഗ്രാമം പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ്, കൃഷി ഓഫീസർ പി. വിദ്യ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.ശ്രീജ,ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ അശോകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉമ മഠത്തിൽ,വാർഡ് മെമ്പർ ഇന്ദിര, കൃഷി അസിസ്റ്റന്റ് കെ.എൻ.ഷിനിജ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, കർഷകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.