ഒളവണ്ണ: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ കൃഷി വകുപ്പു നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് രവീന്ദ്രൻ പറശ്ശീരി അദ്ധ്യക്ഷനായി. കർഷകൻ ബീരാൻ ചിറയിക്കോട് പച്ചക്കറി തൈകൾ ഏറ്റുവാങ്ങി. പച്ചക്കറിവിത്തു വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ ഉദ്ഘാടനം ചെയ്തു. വികസന കാര്യസമിതി അദ്ധ്യക്ഷ ടി.കെ ശൈലജ, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ എ.പി സെയ്താലി, ആരോഗ്യകാര്യ സമിതി അദ്ധ്യക്ഷ പി. റംല, ജോയിന്റ് ബി.ഡി.ഒ കെ. വി സതീഷ് കുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്. സബ്ന, ഒളവണ്ണ കൃഷി ഓഫീസർ എസ്. പ്രമോദ് എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങളും കർഷകരും ജീവനക്കാരും പങ്കെടുത്തു.