കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും മറ്റു നേതാക്കൾക്കും നേരെ സംസ്ഥാന സർക്കാർ ആസൂത്രിതമായി നടത്തുന്ന വേട്ടയ്ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ പറഞ്ഞു.
സംസ്ഥാനവ്യാപകമായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റി കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് സി.പി.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ടി.വി.ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ.പ്രേമൻ, ജില്ലാ സെൽ കോ ഓർഡിനേറ്റർ പ്രശോഭ് കോട്ടൂളി, മണ്ഡലം ജനറൽ സെക്രട്ടറി പി.കെ.അജിത്കുമാർ എന്നിവർ സംസാരിച്ചു.