1

കുറ്റ്യാടി: അർബുദം ബാധിച്ചു മരിച്ച മകന്റെ ചരമദിനത്തിൽ സാന്ത്വന പരിചരണ ഫണ്ടിലേക്കു സഹായമെത്തിച്ച് രക്ഷിതാക്കൾ. കല്ലുനിരയിലെ ഷൈനിൽ കൂടലായിയുടെ പത്താം ചരമ വാർഷിക ദിനത്തിലാണ് കുടുംബാംഗങ്ങൾ കക്കട്ടിലെ സ്‌നേഹ പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകർക്ക് സഹായം കൈമാറിയത്. ഷൈനിലിന്റെ പിതാവ് കെ.ബാലൻ, മാതാവ് ചന്ദ്രി എന്നിവർ ചേർന്ന് പ്രസിഡന്റ് കെ.കെ അബ്ദുറഹ്മാൻ ഹാജിയ്ക്ക് സംഭാവന കൈമാറി. ആറാക്കൽ രവി, സി.എച്ച് ബാബു, വളർപ്പാം കണ്ടി ഗംഗാധരൻ, ശ്രീജിത്ത് കൂടലായി, പി.കെ റഷീദ്, യു.സി പ്രമോദ്, ഇ.പ്രേംകുമാർ എന്നിവർ സംബന്ധിച്ചു.