news
ചുള്ളിയിൽ കണ്ണൻ

പയ്യോളി: എസ്.എൻ.ഡി.പി യോഗം പയ്യോളി യൂണിയൻ മുൻ വൈസ് പ്രസിഡന്റ്‌ ചുള്ളിയിൽ കണ്ണൻ (90) നിര്യാതനായി. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അന്ത്യം.

അയനിക്കാട് ശാഖ സ്ഥാപകനും ദീർഘകാലം ശാഖ പ്രസിഡന്റുമായിരുന്നു. പയ്യോളി യൂണിയന്റെ തുടക്കം മുതൽ ഒൻപത് വർഷം വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രം സ്ഥാപകാംഗമാണ്. ചെത്തിൽ പാടശേഖര സമിതി പ്രസിഡന്റ്‌, എരഞ്ഞിവളപ്പിൽ ഭഗവതി ക്ഷേത്രം പ്രസിഡന്റ്‌, കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

ഭാര്യ: പരേതയായ കല്യാണി, മക്കൾ: അശോകൻ, രവീന്ദ്രൻ (മഥൂർ ക്ഷേത്രം, കാസർകോട് ), ഭവാനി, ശശീന്ദ്രൻ. മരുമക്കൾ: ബാലൻ, ബിന്ദു, വത്സല, പരേതയായ റീജ. സഹോദരങ്ങൾ :ചന്ദ്രി, പരേതയായ കല്യാണി, മാത, കണാരൻ, ബാലൻ, നാരായണി.