img20210618

മുക്കം: വിദ്യാലയങ്ങളാകെ അടച്ചിട്ട കൊവിഡ്കാലത്തും എല്ലാവർക്കും നേരെ മർക്കെ തുറന്നിട്ടിരിക്കയാണ് പൂവാറൻതോട് ഗവ.എൽ.പി സ്കൂൾ. മലയോരത്തെ ഈ സ്കൂൾ വായനദിനത്തോടനുബന്ധിച്ച് പി.ടി.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പരിപാടികളിൽ പ്രധാനമാണ് 'പുസ്തകങ്ങൾ മരിക്കാത്ത പൂവാറൻതോട്. "അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് വായനാദിനത്തിൽ ഇതിനു തുടക്കം കുറിക്കും. ഓരോരുത്തരും 10 വീതം പുസ്തകങ്ങൾ വായിച്ച് കേരള പ്പിറവി ദിനത്തിൽ കൂട്ടുകാർക്ക് കത്തെഴുതും. സ്മാർട്ട് ഫോണിലെയ്ക്ക് മാറി പോയ വിദ്യാർത്ഥികളെ പുസ്തകവുമായി അടുപ്പിക്കുകയാണ് ഉദ്ദേശ്യം. ബാല്യകാലസഖി, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടങ്ങിയ നിരവധി പുസ്തകങ്ങൾ ഇവിടെയുണ്ട്. കൂടരഞ്ഞി പഞ്ചായത്ത് അംഗം എൽസമ്മ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഡെന്നീസ് ചോക്കാട്ട്, പ്രധാനാദ്ധ്യാപകൻ മുസ്തഫ ചേന്ദമംഗല്ലൂർ, കെ.കെ.രതില, നിഷവാവോളിക്കൽ, ജിസ്നഅഗസ്റ്റിൻ, വി.എസ് ഹർഷ എന്നിവർ പങ്കെടുത്തു.