കോഴിക്കോട്: ഇന്ധനവില വർദ്ധനവിനെതിരെ 21ന് ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തിന് പിന്തുണയുമായി ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ കോ ഓർഡിനേഷൻ കമ്മിറ്റി.
കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ബസുകൾ, ലോറി, മിനിലോറി, ഓട്ടോ ഗുഡ്സ് തുടങ്ങിയവ 15 മിനിട്ട് നേരം റോഡിൽ നിറുത്തിയിടും. സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനർ ടി.ദാസൻ ഉദ്ഘാടനം ചെയ്തു. കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.മമ്മു, പരാണ്ടി മനോജ് , പി.കെ നാസർ, സതീശൻ, യു.എ ഗഫൂർ, എന്നിവർ സംസാരിച്ചു. പി.പി.കുഞ്ഞൻ സ്വാഗതം പറഞ്ഞു.