കുറ്റ്യാടി: വായനദിനത്തോടനുബന്ധിച്ച് തളീക്കര എൽ.പി.സ്കൂൾ വിദ്യാർത്ഥികളുടെ വീടുകളിൽ ലൈബ്രറി ഒരുക്കുന്നു.സമ്പൂർണ ഹോം ലൈബ്രറി പ്രഖ്യാപനം കഥാകൃത്ത് ബാലൻ തളിയിൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് റഫീഖ് സി.അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെബർ എം.ടി കുഞ്ഞബ്ദുള്ള,കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.പി .കുഞ്ഞബ്ദുള്ള , കെ.ജി മണിക്കുട്ടൻ, നാസർ തയ്യുള്ളതിൽ പ്രജിത എൻ.കെ, ഷിബിൻദാസ്, വി.റിയാസ് എന്നിവർ പ്രസംഗിച്ചു.