കൊടിയത്തൂർ: കൊവിഡ് കാലത്തും പരിശ്രമത്തിലൂടെ മണ്ണിൽ പൊന്ന് വിളയിച്ച് മാതൃകയാവുകയാണ് സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനയായ എഫ് .എസ്. ഇ.ടി .ഒ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പുഞ്ചപ്പാടത്തെ തരിശായി കിടന്ന 3 ഏക്കർ വയലിൽ കൃഷിയിറക്കിയത്. നെൽ കൃഷിയുമായി ബന്ധപ്പെട്ട മുഴുവൻ ജോലികളും ഒഴിവു ദിവസങ്ങളിൽ ജീവനക്കാരാണ് നടത്തിയത്. 30 ക്വിൻറ്റൽ നെല്ലാണ് ഉദ്പാദിപ്പിച്ചത്. തുടർന്ന് നെല്ലിനെ പുഴുങ്ങലരി, കഞ്ഞിയരി, ഉണങ്ങലരി, അവിൽ എന്നീ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു. മൂല്യവർദ്ധിത ഉല്പനങ്ങളുടെ കിറ്റിന്റെ വിതരണം ഉദ്ഘാടനം , എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെകട്ടറി പി.പി സന്തോഷിന് നൽകി തിരുവമ്പാടി എം.എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു. എൻ.ജി.ഒ യുണിയൻ ജില്ലാ ജോ.സെകട്ടറി ഹംസ കണ്ണാട്ടിൽ , എഫ് എസ്. ഇടി ഒ മേഖല സെക്രട്ടറി അനുപ് തോമസ്, പി.പി.അസ് ലം, നസീർ മണക്കാടിയിൽ, കെ.കെ.അലി ഹസ്സൻ, പി.സി മുജീബ് മാസ്റ്റർ, എ.അനിൽ കുമാർ, ആഫിസ് ചേറ്റൂർ,ഷമേജ് പന്നിക്കോട്,മുഹമ്മദ് പന്നിക്കോട്,പി.ചന്ദ്രൻ ,അനുരാജ്, ടി.വിജീഷ്,ബഷീർ നെച്ചിക്കാട്, ,അബദുസ്സമദ് പൊറ്റമ്മൽ, സിനു കുളങ്ങര,പി.എസ് പ്രശാന്ത് , ഷെല്ലി ജോൺ തോട്ടുമുക്കം,സജ്ന സുൽഫീക്കർ കാരക്കുറ്റി തുടങ്ങിയവർ നേതൃത്വം നൽകി.