കോഴിക്കോട് : കൊവിഡ് കാല ഓൺലൈൻ വിദ്യാഭ്യാസത്തിനിടെ വിദ്യാർത്ഥികളുടെ കലാപരമായ അഭിരുചികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി എ.ബി.വി.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും രാഷ്ട്രീയ കലാമഞ്ച് കോഴിക്കോടിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിട്ട 'ആരോഹി' ഓൺലൈൻ കലോത്സവം ഇന്ന് സമാപിക്കും. രണ്ട് ദിവസത്തെ കലോത്സവം പിന്നണി ഗായകൻ അനൂപ് ശങ്കർ ഫേസ്ബുക്ക് ലൈവിലൂടെ ഉദ്ഘാടനം ചെയ്തു.
എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എം.എം. ഷാജി മുഖ്യാതിഥിയായി. രാഷ്ട്രീയ കലാമഞ്ച് കോഴിക്കോട് ജില്ലാ കൺവീനർ അർജുൻ ത്രിക്കുറ്റിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എ.ബി.വി.പി കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.ടി. ശ്യാംശങ്കർ പ്രസംഗിച്ചു. ആരോഹി കലോത്സവം ജോയിന്റ് കൺവീനർ കെ.സി. ദിവ്യ സ്വാഗതവും എ.ബി.വി.പി ജില്ലാ കമ്മിറ്റി അംഗം ആർ.പി കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിവർ കലോത്സവത്തിന് ആശംസ നേർന്നു.