താമരശേരി :കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മാവുള്ളപൊയിലിലെ മലമുകളിൽ നിന്ന് ശക്തമായ മഴയിൽ അടർന്നു വീണ പാറക്കല്ലുകൾ പൊട്ടിച്ച് നീക്കുന്നതിന് ആവശ്യമായ നടപടികൾ കട്ടിപ്പാറ പഞ്ചായത്തും ജിയോളജി ഡിപ്പാർട്മെന്റും അടിയന്തരമായി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച എൽ. ഡി. എഫ് ജനപ്രതിനിധികളും അംഗങ്ങളും ആവശ്യപ്പെട്ടു. ജില്ല കളക്ടർക്ക്‌ പരാതി നൽകുകയും ചെയ്തു. കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം നിധീഷ് കല്ലുള്ളതോട്, ബേബി രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത്‌ അംഗം അനിത രവീന്ദ്രൻ, എൽ.ഡി.എഫ് നേതാക്കളായ പി.സി തോമസ്, കരീം പുതുപ്പാടി, കെ.വി സെബാസ്റ്റ്യൻ എന്നിവർ സ്ഥലം സന്ദർശിച്ചു.