കോടഞ്ചേരി: കോടഞ്ചേരി - താമരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൈക്കാവ് -കൂടത്തായി റോഡിന്റെ ശോച്യാവസ്ഥയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുമെന്ന് പറഞ്ഞ് 3 കോടി രൂപ വകയിരുത്തി ഒരു വർഷം മുമ്പ് പണി തുടങ്ങിയ റോഡിന്റെ നിർമാണ പ്രവൃത്തി നിലച്ച അവസ്ഥയിലാണ്. മഴ ശക്തിപ്പെട്ടതോടെ റോഡിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുന്നു. റോഡിന്റെ നിർമ്മാണം എത്രയും വേഗം തുടങ്ങണമെന്ന് യൂത്ത് കോൺഗ്രസ് മൈക്കാവ് - കരിംപാലക്കുന്ന് കമ്മിറ്റികൾ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് നെറ്റ് ജാസിം പാലക്കുന്ന്, എൽദോ തമ്പി, ബേസിൽ സണ്ണി സുബിൻ, അജ്മൽ ജിതിൻ ജെയിംസ്, ബിനു തുടങ്ങിയവർ പ്രസംഗിച്ചു.