വടകര: വായന ദിനത്തോടനുബന്ധിച്ച് ഏറാമല പഞ്ചായത്ത് ഏഴാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരായ എം.കെ കുഞ്ഞബ്ദുള്ള, പി.എം ജയൻ എന്നിവരെ വീടുകളിലെത്തി ആദരിച്ചു. ചോമ്പാല എ.ഇ.ഒ എം.ആർ വിജയൻ കുഞ്ഞബ്ദുള്ളയെ പൊന്നാടയണിയിച്ചു. വി.കെ ജസീല ഉപഹാരം നൽകി. യോഗത്തിൽ സമിതി കൺവീനർ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.കെ ശശീന്ദ്രൻ, ഒ.മഹേഷ് കുമാർ, പി.പി കെ.രാജൻ, സുധീഷ് , ടി.കെ രജീഷ് , ഒ.കെ രാജേഷ് , ശിവദാസ് കുനിയിൽ, റിയാസ് കുനിയിൽ എന്നിവർ സംബന്ധിച്ചു. പവിത്രൻ മണ്ടോടി സ്വാഗതവും ആസിഫ് ഒ.കെ നന്ദിയും പറഞ്ഞു.