മുക്കം: നഗരസഭയിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് യു.ഡി. എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ചെയർമാൻ പി.ടി. ബാബു പറഞ്ഞു. വെള്ളം കയറാൻ സാധ്യതയുള്ള 14 ഡിവിഷനുകളിലെ മാലിന്യങ്ങൾ ഹരിത കർമ്മ സേന ഇതിനകം ശേഖരിച്ചു കഴിഞ്ഞു. ശേഷിക്കുന്ന ഡിവിഷനുകളിലെ മാലിന്യ നീക്കവും നടന്നു വരുന്നു. മൂന്ന് ലോഡ് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കയറ്റി അയച്ചു കഴിഞ്ഞു. കയറ്റി അയക്കാനുള്ള സൗകര്യത്തിനാണ് അജൈവ മലിന്യം ബസ് സ്റ്റാൻഡ് പരിസരത്ത് ശേഖരിച്ചത്. മാലിന്യ സംസ്കരണ കേന്ദ്രത്തിന് സ്ഥലം കണ്ടെത്താൻ നഗരസഭ കൗൺസിലിലെ പാർട്ടി പ്രതിനിധികളുടെ സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.