1
സഞ്ചരിക്കാം വായനക്കൊപ്പം പരിപാടി മാവൂർ പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു

മാവൂർ:വായനാദിനത്തോടനുബന്ധിച്ച് മാവൂർ പ്രസ് ക്ലബ്ബ് ആൻഡ് പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ സഞ്ചരിക്കാം വായനക്കൊപ്പം പരിപാടിയ്ക്ക് തുടക്കം കുറിച്ചു.പരിപാടിയുടെ ഭാഗമായി പുസ്തക വിതരണവും ഉപന്യാസ മത്സരവും സംഘടിപ്പിക്കുന്നു .ഉദ്ഘാടനം മാവൂർ ഗവ.മാപ്പിള യു.പി സ്കൂളിന് പുസ്തകങ്ങൾ കൈമാറി.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവഹിച്ചു.വിദ്യാരംഗം,കലാ സാഹിത്യ വേദി കൺവീനർ ടി. ശ്രീജാ ബേബി പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രസ് ക്ലബ്ബ് ആൻഡ് പ്രസ് ഫോറം പ്രസിഡന്റ് ലത്തീഫ് കുറ്റിക്കുളം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി ശൈലേഷ് അമലാപുരി, എസ്.എം.സി.ചെയർമാൻ ന്യാസ് എന്നിവർ പ്രസംഗിച്ചു. േ