കുന്ദമംഗലം: വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ കുന്ദമംഗലം ഐ.സി.ഡി.എസും മർകസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി അനീമിയ ബോധവത്കരണ കാമ്പയിൻ ഒരുക്കി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ.കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. അപർണ ക്ലാസ് നയിച്ചു. പി.ഒ. ഗീത അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സുപ്പർവൈസർ ശ്രീജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സലാം വയനാട്, വോളന്റിയർമാരായ മുഹമ്മെദ് ഷഹ്സിൻ, റിയാൻ, ഫസീഹ, അനഘ എന്നിവർ സംസാരിച്ചു.