കടലുണ്ടി :കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് കരുത്ത് പകർന്നത് ജനകീയ കലാരൂപമായ നാടകമാണെന്ന് മുൻ എംഎൽ.എയും നാടകസംവിധായകനുമായ പുരുഷൻ കടലുണ്ടി പറഞ്ഞു. ഭാനുപ്രകാശിന്റെ മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാടക നടികളായ സാവിത്രി ശ്രീധരൻ, ബാലുശ്ശേരി സരസ, എൽ.സി സുകുമാരൻ, ഉഷാ ചന്ദ്രബാബു എന്നിവരുടെ അരങ്ങും ജീവിതവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.​ലൈബ്രറി പ്രസിഡന്റ് അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.മലയാള സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ.കെ.ബാബുരാജൻ പുസ്തക പരിചയം നടത്തി.ഷിയാസ് മുഹമ്മദ്, ഡോ. ഷീന പടന്നപ്പുറത്ത്, എം.എം.മഠത്തിൽ, വർണ്ണിത ദാസ്, ഒ.അക്ഷയ്കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഭാനുപ്രകാശ് പുസ്തക രചനാ അനുഭവങ്ങൾ പങ്കുവെച്ചു.ഉഷാ ചന്ദ്രബാബു ആശംസകൾ നേർന്നു.സാവിത്രി ശ്രീധരൻ,ബാലുശ്ശേരി സരസ,എൽസി സുകുമാരൻ, എന്നിവർ സന്നിഹിതരായി.ലൈബ്രറി സെക്രട്ടറി യൂനസ് കടലുണ്ടി സ്വാഗതവും ജോ: സെക്രട്ടറി കൃഷ്ണദാസ് വല്ലാപ്പുന്നി നന്ദിയും പറഞ്ഞു.