1
താമരശ്ശേരിയിൽ നിന്ന് പിടിച്ചെടുത്ത ബൈക്കുകൾ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു

താമരശ്ശേരി:ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ താമരശ്ശേരി പൊലീസ് പിടികൂടി. പൊലീസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ് പിടികൂടിയത്. ഉടമകൾക്കെതിരെ ലോക് ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ,മാസ്ക് ധരിക്കാതിരിക്കൽ, കൂടാതെ വാഹനത്തിന്റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.താമരശ്ശേരി എസ്.ഐമാരായ ശ്രീജേഷ്, വി.കെ സുരേഷ്, അജിത്, സി.പി.ഒ മാരായ രതീഷ്, പ്രസാദ്, ഷൈജൽ, എം.എസ്.പി കാരായ സി.കെ അതുൽ , അജ്മൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.