കോഴിക്കോട്: പോസ്റ്റർ ഡിവിഷനിലെ ഡിവിഷണൽ തലത്തിലുള്ള പെൻഷൻ അദാലത്ത് 29 ന് രാവിലെ 11 ന് ഗൂഗിൾ മീറ്റ് വഴി നടത്തുന്നു. കോഴിക്കോട് തപാൽ ഡിവിഷന് കീഴിലുള്ള തപാൽ പെൻഷൻകാർക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. പരിഗണിക്കപ്പെടേണ്ട പരാതികൾ ഇന്ന് വൈകിട്ട് മുൻപ് സീനിയർ സൂപ്രണ്ട് ഓഫീസിൽ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ് ഗൂഗിൾ മീറ്റിംഗ് ലിങ്ക് അയച്ചു കിട്ടുന്നതിനുള്ള വാട്സ്ആപ്പ് നമ്പർ, ഇമെയിൽ വിലാസം പരാതിയിൽ വ്യക്തമായി രേഖപ്പെടുത്തണം. sspcalicut.keralapost@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ അയയ്ക്കാം