രാമനാട്ടുകര :ഇന്ധനവില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം രാമനാട്ടുകര​യിൽ ​ ദേശീയപാത​ 15 മിനുട്ട് നിശ്ചലമാ​യി. മേൽപ്പാലത്തിനു താഴെ ദിൽ ഖുഷ് പെട്രോൾ പമ്പിന് സമീപത്തും ഓൾഡ് ദേശീയ പാതയിൽ വൈറ്റ് കോർണറിലുമാണ് സമരം സംഘടിപ്പിച്ചത്.രണ്ടിടത്തും വാഹന യാത്രക്കാരും വാഹനം നിർത്തി നിരത്തിലിറങ്ങി സമരക്കാർക്ക് ഐക്യധാർഢ്യം പ്രകടിപ്പിച്ച് സമരത്തിൽ പങ്കാളികളായി ജനകീയ സമരമാക്കി.ദേശീയ പാതയിൽ ബേപ്പൂർ മണ്ഡലം മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി അദ്ധ്യക്ഷനായി. സി.പി.എം ഫറോക്ക് ഏരിയ കമ്മിറ്റിയംഗം വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.​ ​കൗൺസിലർ പി.കെ ഹഫ്സൽ ,രാജേഷ് നെല്ലിക്കോട്ട്, ഉസ്മാൻ പാഞ്ചാള, എൻ.കെ ഉമ്മർ ബാവു ,കെ ഷിജോ എന്നിവർ പ്രസംഗിച്ചു. രാമനാട്ടുകര അങ്ങാടിയിൽ മേഖല മോട്ടോർ എസ്. ടി. യു ജനറൽ സെക്രട്ടറി എം.എം ഷഫീഖ് സ്വാഗതം പറഞ്ഞു. ഐക്യ ട്രേഡ് യൂണിയൻ മേഖല കൺവീനർ വൈ.മാധവ പ്രസാദ് അദ്ധ്യക്ഷനായി.കയർ തൊഴിലാളി യൂണിയൻ സെക്രട്ടറി സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മജീദ് വെ​ണ്മരത്ത് ,കെ.പുഷ്പ പ്രസംഗിച്ചു.