ഫാറൂഖ് കോളേജ് :അവതാർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുന്നൂറ്റി അറുപത് വീടുകളിൽ കൊ​വിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു.​ വൈസ് പ്രസിഡന്റ് റിയാസ് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ബുഷ്‌റ റഫീഖ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു .ഡിവിഷൻ കൗൺസിലർമാരായ കെ.എം യമുന,​ വി.എം പുഷ്പ , ഡോ.കെ.ചന്ദ്രിക , ബീന പ്രഭ ,റെയ്‌സ് പ്രസിഡന്റ് ബഷീർ പറമ്പൻ , ജനറൽ സെക്രട്ടറി കെ.സി. രവീന്ദ്രനാഥ്,​ സെക്രട്ടറി പി.ഐ.സുരേഷ് , ട്രഷറർ എം.കെ.ഗോപാല കൃഷ്ണൻ എന്നിവർ പങ്കെടുത്തു.