fr-james

മാനന്തവാടി: മാനന്തവാടി രൂപത അംഗം ഫാദർ ജെയിംസ് കുമ്പുക്കിൽ നിര്യാതനായി.

രണ്ട് വർഷമായി ദ്വാരക വിയാനി ഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹം ഏതാനും ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൊടുപുഴ അറക്കുളത്ത് കുമ്പുക്കിൽ ജോസഫ് - മേരി ദമ്പതികളുടെ മകനാണ്. സിസ്റ്റർ ജൊവാന്നിയ, സിസ്റ്റർ ഗ്ലോറ എന്നിവർ സഹോദരിമാരാണ്. രണ്ട് സഹോദരന്മാരുമുണ്ട്. ആലുവ മംഗലപ്പുഴ സെമിനാരിയിലായിരുന്നു വൈദിക പരിശീലനം. വാഴവറ്റ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായാണ് തുടക്കം. തുടർന്ന് നെടുമ്പാല, ചൂരൽമല, കുറുമ്പാല, പുതുശേരിക്കടവ്, തലഞ്ഞി, മൂലേപ്പാടം, മഞ്ഞൂറ, എടപ്പെട്ടി എന്നീ ഇടവകകളിൽ വികാരിയായിരുന്നു.

ഇന്ന് സംസ്‌കാര ശുശ്രൂഷയ്ക്ക് ബിഷപ്പ് ജോസ് പൊരുന്നേടം നേതൃത്വം നൽകും.