mondi
കോഴിക്കോട് ചൈൽഡ് ഹോമിലെത്തിയ അനിത മകൻ മോണ്ടിയെ ചേർത്തുപിടിച്ച് സന്തോഷം പങ്കിടുന്നു

കോ​ഴി​ക്കോ​ട് ​:​ ​ര​ണ്ട​ര​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​അ​മ്മ​യെ​ ​ക​ണ്ട​പ്പോ​ൾ​ ​പ​തി​ന​ഞ്ചു​കാ​ര​നാ​യ​ ​മോ​ണ്ടി​യു​ടെ​ ​ക​ണ്ണി​ൽ​ ​സ​ന്തോ​ഷ​ത്തി​ന്റെ​ ​അ​ല​ക​ളു​യ​ർ​ന്നു.​ ​ഓ​ടി​ച്ചെ​ന്ന് ​അ​മ്മ​യെ​ ​പു​ണ​ർ​ന്ന​പ്പോ​ൾ​ ​അ​റി​യാ​തെ​ ​ഇ​രു​വ​രും​ ​വി​തു​മ്പി.​ ​പി​ന്നെ,​ ​ആം​ഗ്യ​ഭാ​ഷ​യി​ൽ​ ​കു​ശ​ലാ​ന്വേ​ഷ​ണം.​ ​കൈ​യി​ലെ​ ​ടാ​റ്റു ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം​ ​സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത​ ​ മോ​ണ്ടി​യെ​ ​കു​ടും​ബ​ത്തി​ന്റെ​ ​അ​രി​കി​ലെ​ത്തി​ച്ച​തിന്റെ സന്തോഷമായിരുന്നു ഇന്നലെ ചൈൽഡ് ഹോമിൽ.
ഡ​ൽ​ഹി​ ​സ​ക്ക​ർ​ ​പൂ​രി​ന​ടു​ത്തെ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്താ​ണ് ​മോ​ണ്ടി​യു​ടെ​ ​വീ​ട്.​ ​വീ​ട്ടു​കാ​രു​ടെ​ ​ക​ണ്ണു​വെ​ട്ടി​ച്ച് ​ട്രെ​യി​ൻ​ ​ക​യ​റി​ ​വ​ന്ന​താ​കാ​മെ​ന്നാ​ണ് ​അ​മ്മ​ ​അ​നി​ത​ ​പ​റ​യു​ന്ന​ത്.​ ​ബു​ദ്ധി​ക്ക് ​ചെ​റി​യ​ ​പ്ര​ശ്നം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​
റെ​യി​ൽ​വേ​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​റെ​യി​ൽ​വേ​ ​ചൈ​ൽ​ഡ് ​ലൈ​നാ​ണ് ​മോ​ണ്ടി​യെ​ ​ചൈ​ൽ​ഡ് ​ഹോ​മി​ൽ​ ​എ​ത്തി​ച്ച​ത്.​ ​അ​ട​യാ​ള​മാ​യി​ ​ഉ​ണ്ടാ​യി​രു​ന്ന​ത് ​കൈ​യി​ലെ​ ​മോ​ണ്ടി​ ​എ​ന്ന​ ​ടാ​റ്റു​വും​ ​അ​വ്യ​ക്ത​മാ​യ​ ​കു​റ​ച്ചു​ ​വാ​ക്കു​ക​ളും.​ ​ബ​ച്പ​ൻ​ ​ബ​ച്ചാ​വോ​ ​ആ​ന്തോ​ള​ൻ​ ​കേ​ര​ള​ ​കോ​ ​ഓ​ഡി​നേ​റ്റ​ർ​ ​പ്ര​സീ​ൻ​ ​കു​ന്ന​പ്പ​ള്ളി​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​മോ​ണ്ടി​യു​ടെ​ ​കൈ​യി​ലെ​ ​തെ​ളി​യാ​ത്ത​ ​വാ​ക്ക് ​സ​ക്ക​ർ​പൂ​രെ​ന്ന് ​വാ​യി​ച്ചെ​ടു​ത്തു.​ ​ഡ​ൽ​ഹി​യി​ലെ​ ​സ്ഥ​ല​മാ​ണെ​ന്ന് ​മ​ന​സി​ലാ​യ​തോ​ടെ​ ​അ​ന്വേ​ഷ​ണം​ ​ആ​ ​വ​ഴി​ക്കാ​യി.​ ​ഡ​ൽ​ഹി​യി​ലെ​ ​ബി.​ബി.​എം​ ​ടീം​ ​ഡ​യ​റ​ക്ട​ർ​ ​മ​നീ​ഷ് ​ശ​ർ​മ​യാ​ണ് ​ഒ​ടു​വി​ൽ​ ​മോ​ണ്ടി​യു​ടെ​ ​കു​ടും​ബ​ത്തെ​ ​ക​ണ്ടെ​ത്തു​ന്ന​ത്.​
2018​ൽ​ ​മോ​ണ്ടി​യെ​ ​കാ​ണാ​താ​യ​ ​ഉ​ട​ൻ​ ​ഡ​ൽ​ഹി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​കൊ​വി​ഡ് ​അ​ന്വേ​ഷ​ണ​ത്തി​ന് ​ത​ട​സ​മാ​യി.​ ​ഓ​ട്ടോ​റി​ക്ഷ​ ​തൊ​ഴി​ലാ​ളി​യാ​യ​ ​പൂ​രാ​ന​യു​ടെ​ ​മൂ​ന്ന് ​കു​ട്ടി​ക​ളി​ൽ​ ​ഇ​ള​യ​വ​നാ​ണ് ​മോ​ണ്ടി.​ ​
നാ​ളെ​ ​ഉ​ച്ച​യ്ക്കു​ള​ള​ ​ട്രെ​യി​നി​ൽ​ ​അ​മ്മ​ ​അ​നി​ത​യ്ക്കും​ ​ജേ​ഷ്ഠ​ൻ​ ​ബി​കാ​സി​നു​മൊ​പ്പം​ ​മോ​ണ്ടി​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങും.​ ​ബാ​ല​വ​കാ​ശ​ ​ക​മ്മീ​ഷ​ൻ​ ​മെ​മ്പ​ർ​ ​അ​ഡ്വ.​ ​ബ​ബി​ത​ ​ബ​ൽ​രാ​ജ്,​ ​പി.​ഡ​ബ്ല്യു.​ ​സി​ ​ചെ​യ​ർ​മാ​ൻ​ ​തോ​മ​സ് ​മാ​ണി,​ ​മെ​മ്പ​ർ​ ​അ​ഡ്വ.​ ​സോ​ണി​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​കു​ട്ടി​യെ​ ​കൈ​മാ​റി​യ​ത്.