ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കര എ.യു പി. സ്കൂളിൽ ഗ്രാമവാസികൾക്ക് മാത്രമായി പ്രത്യേക തത്സമയ വാക്സിനേഷൻ കേന്ദ്രം അനുവദിച്ചു. ഇൻർനെറ്റ് സൗകര്യമില്ലാത്ത പിന്നോക്ക ജനവിഭാഗങ്ങൾക്ക് വാക്സിനേഷൻ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ആദ്യ ദിവസം ഇരുന്നുറ് പേർ വാക്സിൻ എടുത്തു.ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടിക്കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഹരീഷ്‌ ത്രിവേണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ്ലുലിൻ സ്വാഗതം പറഞ്ഞു.മെഡിക്കൽ ഓഫീസർ ഡോ.വിപിൻ,പി.എച്ച്‌ എൻ. ടി ഗീത എന്നിവർ പ്രസംഗിച്ചു.