തിരുവള്ളൂർ:തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാമത് വാക്സിനേഷൻ കേന്ദ്രത്തിന് തുടക്കമായി. തോടന്നൂർ എ.എൽ.പി സ്കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ്.എം മുനീർ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി ഷഹനാസ്, പി.അബ്‌ദുൾ റഹ്മാൻ,മെഡിക്കൽ ഓഫീസർ ഡോ.ഉഷ, എച്ച്.ഐ അനന്തകൃഷ്ണൻ, ഡോ.ഫാസിൽ തുടങ്ങിയവർ സംബന്ധിച്ചു.