കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും സംഘടിപ്പിച്ചു. ലത്തീഫ് പറമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി. ഇ.പി ദീപ്തി സ്വന്തം കഥ അവതരിപ്പിച്ചു. കുട്ടികൾക്കായി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് സി.സുരേന്ദ്രൻ, സെക്രട്ടറി കെ.ശൈലേഷ്, എൻ.നേഹ എന്നിവർ പ്രസംഗിച്ചു.