കോഴിക്കോട്: ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 'മക്കൾക്കൊപ്പം" രക്ഷാകർതൃ പരിശീലന പരിപാടിയിൽ ജില്ലയിൽ പതിനായിരം പേരെ പങ്കെടുപ്പിക്കും. കൊവിഡ് പശ്ചാത്തലത്തിൽ മാനസിക സംഘർഷമനുഭവിക്കുന്ന കുട്ടികൾക്ക് രക്ഷിതാക്കളുടെ കരുതലും സ്നേഹവും ഉറപ്പാക്കുന്നതിനാണ് ക്യാമ്പയിൻ. ഓൺലൈൻ പഠനവും അനുബന്ധ പഠന പ്രവർത്തനങ്ങളും കുട്ടികളുടെ അസ്വസ്ഥത വർദ്ധിപ്പിക്കുന്നുണ്ട്. അവരെ ചേർത്തു നിർത്താൻ രക്ഷിതാക്കൾ തയ്യാറാവണം. ജൂലായ് ഒന്നു മുതൽ ഒരു മാസമാണ് സ്കൂളുകളുമായി സഹകരിച്ച് ക്ലാസുകൾ നടക്കുക.