പേരാമ്പ്ര:മേപ്പയ്യൂർ പഞ്ചായത്തിലെ 16 വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കി പഞ്ചായത്ത് മാതൃകയായി. വിശദമായ സർവെയിലൂടെ ഫോൺ ഇല്ലാത്തവരെ കണ്ടെത്തി പ്രാദേശികമായിട്ടാണ് വിഭവ സമാഹരണം നടത്തിയത്. വിവിധ സന്നദ്ധ സംഘടനകളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.പദ്ധതി പ്രഖ്യാപനം എം.എൽ.എ ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. നോഡൽ ഓഫിസർ വി.പി.സതീശൻ റിപ്പാർട്ട് അവതരിപ്പിച്ചു. ത്രിതല പഞ്ചായത്ത് ഭരണസമതി അംഗങ്ങളായ പി.പ്രസന്ന, എൻ.പി.ശോഭ, സി.എം.ബാബു, വി.സുനിൽ, വി.പി.രമ, ശ്രീ നിലയം വിജയൻ ,പഞ്ചായത്ത് സെക്രട്ടറി രാജേഷ് അരിയിൽ, ബി.പി.സി.അനുരാജ് വി, എം.കെ.കുഞ്ഞമ്മത് എന്നിവർ പ്രസംഗിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ സ്വാഗതവും, ഇ.എം.രാമദാസ് നന്ദിയും പറഞ്ഞു.