കുന്ദമംഗലം: കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി അനുശോചിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുന്ദമംഗലം സി.കെ ആലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.ഗാനരചയിതാവ് കാനേഷ് പൂനൂർ, അഷറഫ് കൊടുവള്ളി, ശിഹാബുദ്ദീൻ കിഴിശ്ശേരി, സലീം മടവൂർ മുക്ക്, മണിരാജ് പൂനൂർ, എ.പി വിജയൻ, യാസിർ പിലാശ്ശേരി, അബ്ദു, കെ.ചെറൂപ്പ എന്നിവർ ഓൺലൈൻ അനുശോചനയോഗത്തിൽ പങ്കെടുത്തു.