കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പൂർണ്ണമായി നെഗറ്റീവായ വാർഡുകളിൽ പോലും പോസിറ്റീവ് രോഗികളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. പഞ്ചായത്തിൽ 90 ഒാളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പരിശോധനാക്യാമ്പുകളിൽ എത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇത് രോഗം കൂടുന്നതിന് കാരണമാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.