fog
എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ.ഫസൽ ഗഫൂർ യൂത്ത് ബ്രിഗേഡിന് ഫോഗ് മെഷീൻ കൈമാറുന്നു

കോഴിക്കോട്: കൊവിഡ് ബാധിതരുടെ വീടുകളുൾപ്പെടെ അണുവിമുക്തമാക്കാൻ എം.ഇ.എസ് ജില്ലാ കമ്മറ്റി യൂത്ത് വിംഗിന്റെ നേതൃത്വത്തിലുള്ള 'യൂത്ത് ബ്രിഗേഡിന് " ഫോഗ് മെഷീൻ കൈമാറി.എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ. ഫസൽ ഗഫൂർ മെഷീൻ കൈമാറി. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ആർ.കെ.ഷാഫി അദ്ധ്യക്ഷനായിരുന്നു. സി.ടി. സക്കീർ ഹുസൈൻ, പി.കെ അബ്ദുൽ ലത്തീഫ്, പി.എച്ച് മുഹമ്മദ്, വി.പി അബ്ദുറഹ്‌മാൻ, എ.ടി.എം അഷ്‌റഫ്‌, ഡോ.ഹമീദ് ഫസൽ, കെ.എം.ഡി. മുഹമ്മദ്, സജൽ മുഹമ്മദ്, ഹാഷിം കടാക്കലകം, നവാസ് കോയിശ്ശേരി, അഡ്വ ഷമീം പക്‌സാൻ, സജിത്ത് ബാബു, അഫ്സൽ കള്ളൻതോട്, അനീസ്, വി.ഷമീർ, അജാസ് പിലാശ്ശേരി എന്നിവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി ഷാഫി പുൽപ്പാറ സ്വാഗതവും ട്രഷറർ ബി.വി ആഷിർ നന്ദിയും പറഞ്ഞു.

.