കൊയിലാണ്ടി: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരുടെ കൂട്ടായ്മ സ്‌മാർട്ട് ഫോൺ നൽകി. കാനത്തിൽ ജമീല എം.എൽ.എ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിൽ നിന്നു സ്‌മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർ കെ.ടി.വി.റഹ്‌മത്ത്, പ്രിൻസിപ്പൽ ഇ.കെ.ഷൈനി, ചന്ദ്രമതി, സി.ജയരാജ്, വി.പി.ഇബ്രാഹിംകുട്ടി, പി.എം. സുരേഷ് എന്നിവർ സംബന്ധിച്ചു.