കോഴിക്കോട് : കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന അഡ്വ. എ. സുജനപാലിന്റെ പത്താമത് ചരമവാർഷിക ദിനം ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ ഒരുക്കിയ അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ ഉദ്ഘാടനം ചെയ്തു. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. പ്രവീൺകുമാർ, അഡ്വ. പി.എം. നിയാസ്, വി.എം. ചന്ദ്രൻ, കെ. രാമചന്ദ്രൻ, പി. മൊയ്തീൻ, ജയശ്രീ സുജനപാൽ, പി. മമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു.

അളകാപുരിയിൽ സുജനപാൽ മെമ്മോറിയൽ എഡ്യുക്കേഷൻ ആൻഡ് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ അനുസ്മരണച്ചടങ്ങ് ചെയർമാൻ കെ.സി.അബു ഉദ്ഘാടനം ചെയ്തു. അഡ്വ.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സുനീഷ് മാമിയിസ്, പി.ടി.ജനാർദ്ദനൻ, എം.ടി.സേതുമാധവൻ, എൻ.സി.അസീസ് എന്നിവർ സംസാരിച്ചു.