lorry

കോഴിക്കോട്: ഇന്ധനവില ജി.എസ്.ടി യിൽ ഉൾപ്പെടുത്തുക തുടങ്ങി ചരക്ക് മേഖലയുടെ ആവശ്യങ്ങളോട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇനിയും അനുകൂല സമീപനം സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ ലോറി ഉടമകളുടെ തീരുമാനം. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ആഗസ്റ്റ് ആദ്യവാരം മുതൽ ഇന്ത്യയൊട്ടുക്ക് ചരക്ക് വാഹനങ്ങൾ സർവീസ് നിറുത്തും. പ്രതിഷേധ സൂചകമായി ഈ മാസം കരിദിനം ആചരിക്കും.

പിഴപ്പലിശയില്ലാതെ ആറു മാസം മൊറട്ടോറിയം അനുവദിക്കുക, ഇ വേ ബിൽ കാലാവധി നൂറ് കിലോമീറ്ററിന് ഒരു ദിവസം എന്ന രീതിയിൽ പുന:സ്ഥാപിക്കുക, ചരക്ക് വാഹനങ്ങൾക്ക് സംസ്ഥാനതലത്തിൽ ഏകീകൃത വാടക നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾ തയ്യാറാകുക തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങളെന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും നാഷണൽ കോ ഓർഡിനേറ്ററുമായ ഷാജു അൽമന പറഞ്ഞു.