കക്കോടി: അതിജീവനത്തിന്റെ ഈ സമയത്ത് യോഗ പരിശീലന പ്രചരണത്തിനു സേവാദൾ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും ആരോഗ്യ പ്രതിരോധത്തിനും ഇത് അത്യന്താപേക്ഷിതമായ കാലമാണെന്നും യോഗ ആചാര്യൻ ഉണ്ണിരാമൻ മാസ്റ്റർ. ദേശസ്‌നേഹ പ്രഭാവം വളർത്താൻ സേവാദൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും സേവന രംഗത്ത് പുതിയ മാത്യക സ്വഷിക്കാൻ സേവാ ദളിന്കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കോൺഗ്രസ് സേവാദൾ കോഴിക്കോട് ജില്ല കമ്മിറ്റി കക്കോടി തപോവനം യോഗമണ്ഡപത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ ആദരം എറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സേവാദൾ കോഴിക്കോട് ജില്ല കോഡിനേറ്റർ ബിനീഷ് പ്രസാദ്, ജില്ലാ സെക്രട്ടറി എൻ. പി ബിജു, കക്കോടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അറോട്ടിൽ കിഷോർ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ,എലത്തൂർ നിയോജക മണ്ഡലം സേവാദൾ സെക്രട്ടറി ഗുലാം മുഹമ്മദ്, തലക്കളത്തൂർ മണ്ഡലം പ്രസിഡന്റ് സായൂജ്, ചേളന്നൂർ മണ്ഡലം യംഗ് ബ്രിഗേഡ് പ്രസിഡന്റ് ശ്രീക്കുട്ടൻ പുതുക്കുടി എന്നിവർ പങ്കെടുത്തു. പഴയ കാല സേവാദൾ കക്കോടി പഞ്ചായത്ത് സേവാദൾ ചീഫ് ഓഫീസറായിരുന്നു ഉണ്ണിരാമൻ മാഷ്.