azhiyur
അഴിയൂരിലെ ശുചിത്വ മാലിന്യ പ്രവർത്തങ്ങൾ നേരിട്ട് മനസിലാക്കാൻ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യയുടെ നേതൃത്വത്തിൽ ജന പ്രതിനിധി കൾ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റ് സന്ദർശിച്ചപ്പോൾ

വടകര:അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ശുചിത്വ മാതൃക പഠിക്കാനും ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാനും വാണിമേൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി സംഘം അഴിയൂരിലെത്തി. പഞ്ചായത്ത് ഓഫീസ്, ഷെഡിങ് യൂണിറ്റ് പ്രവർത്തനങ്ങൾ നേരിട്ടു കണ്ടു മനസിലാക്കി.വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.സുരയ്യയുടെ നേത്വത്തിലുള്ള സംഘമാണ് എത്തിയത്. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ, സെക്രട്ടറി ടി.ഷാഹുൽ ഹമീദ്,ഹരിത കർമ്മ സേന ലീഡർ എ.ഷിനി എന്നിവർ പ്രവർത്തങ്ങൾ വിശദികരിച്ചു. ഫാത്തിമ കണ്ടിയിൽ, റസാക്ക് പറമ്പത്ത്, അഷറഫ് കോറ്റാല തുടങ്ങിയവർ സന്ദർശനം നടത്തി.കഴിഞ്ഞ 3 വർഷത്തിനിടയിൽ എഴുപതിനായിരം കിലോഗ്രാം പ്ലാസ്റ്റിക്കുകൾ പൊടിക്കുകയും മാലിന്യത്തിൽ നിന്നും വരുമാനമുണ്ടാകുകയും ചെയ്ത പഞ്ചായത്താണ് അഴിയൂർ. ജില്ലയിൽ ആദ്യമായി മെറ്റിരിയൽ കല്ക്ഷൻ ഫെസിലിറ്റി സെന്റർ (എം.സി.എഫ് ) അഴിയുരിലാണ്‌ ആരംഭിച്ചത് ,15 അംഗ ഹരിത കർമ്മ സേന പ്രവർത്തകർക്കാണ് ഇതിന്റെ ചുമതല. വാണിമേൽ പഞ്ചായത്തിലും ഇത്തരം പ്രവർത്തങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.